അവധിക്കാല അധ്യാപക പരിശീലകരുടെ സംഗമം നടത്തി
29.05.2018
മഞ്ചേരി: 2018-19 അധ്യയനവർഷത്തെ അവധിക്കാല അധ്യാപക പരിശീലനത്തിൽ മഞ്ചേരി ഉപജില്ലയിലെ പരിശീലകരായിരുന്ന റിസോഴ്സ് പേഴ്സണ്‍സുമാരുടെ സംഗമം 29-05-2018 ന് മഞ്ചേരി ബി.ആർ.സി.ഹാളിൽ വച്ച് നടന്നു. എസ്.എസ്.എ. ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ. മുരളീധരന്‍ മാസ്റ്റർ പരിപാടി ഉദഘാടനം ചെയ്തു. എ.ഇ.ഒ. ശ്രീ. കെ.എസ്. ഷാജന്‍ മാസ്റ്റർ അധ്യക്ഷനായിരുന്നു. ഡയറ്റ് ഫാക്കൽറ്റി ഡോ. അബ്ബാസ് അലി മാസ്റ്റർ പരിശീലനത്തിന്‍റെ തുടർ പ്രവര്‍ത്തനങ്ങളെ കുറിച്ച് ക്ലാസെടുത്തു. ബി.പി.ഒ. ശ്രീ. മോഹനരാജന്‍, ട്രെയ്നർമാരായ ശ്രീ. എം. രാജീവ്, ശ്രീ. കെ. ജയ്ദീപ്, എച്ച്.എം. ഫോറം സെക്രട്ടറി ശ്രീ. ഉദയകുമാർ വിവിധ സംഘടനാപ്രതിനിധികള്‍ തുടങ്ങിയവർ സംസാരിച്ചു.
പരിശീലകരായി സ്തുത്യർഹമായ സേവനമനുഷ്ഠിച്ച പരിശീലകർക്ക് മഞ്ചേരി ബി.ആർ.സിയുടെ വക ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ്, തുടർപ്രവർത്തനങ്ങള്‍ക്കുതകുന്ന പ്രകൃതി സൌഹൃത ബാഗ് എന്നിവ നൽകി.
 |
ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീ. മോഹനരാജന്‍ മാസ്റ്റര്‍ സംഗമം അഭിസംബോധനം ചെയ്തു കൊണ്ട് സംസാരിക്കുന്നു. |
 |
ഔപചാരിക ഉദ്ഘാടനം എസ്.എസ്.എ. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ശ്രീ. മുരളീധരന്‍ മാസ്റ്റര്‍ നിർവഹിക്കുന്നു. |
 |
സർട്ടിഫിക്കറ്റ് വിതരണത്തിന്‍റെ ഉദ്ഘാടനം ജി.യു.പി. സ്കൂള്‍ പുല്ലൂരിലെ അധ്യാപകനായ ശ്രീ. അലവി മാസ്റ്റർക്ക് നല്‍കിക്കൊണ്ട് ശ്രീ. മുരളീധരന്‍ മാസ്റ്റർ നിര്‍വഹിക്കുന്നു. |
 |
പ്രകൃതി സൌഹൃദ ബാഗ് എച്ച്.എം. ഫോറം സെക്രട്ടറി ശ്രീ ഉദയ കുമാർ മാസ്റ്റര്‍ നിര്‍വഹിക്കുന്നു. |
No comments:
Post a Comment