മഞ്ചേരി സബ്ജില്ലാ തല പ്രവേശനോത്സവം ജൂണ്‍ 6 ന് ജി.എം.എല്‍.പി. സ്കൂള്‍ കിടങ്ങഴിയില്‍ വെച്ച് നടന്നു. വിപുലമായ രീതിയിലുള്ള ഒരുക്കങ്ങളാണ് അധ്യാപകരും നാട്ടുകാരും രാഷ്ട്രീയ- സാംസ്കാരി സംഘടനകളും സ്കൂളില്‍ നടത്തിയത്. ബി.ആര്‍.സിയിലെ ചിത്രകലാധ്യാപകരായ ഹരിദാസ്, ഉഷ, നിഷഎന്നിവരുടെ ചിത്രം വരയും കുരുത്തോല, ബലൂണ്‍ എന്നിവ കൊണ്ട് സ്കൂളും പരിസരവും അലങ്കരിച്ചു.