ഡിസംബർ - 3
ലോകഭിന്നശേഷി ദിനം
സ്കൂള്‍ പ്രവേശനോത്സവം 2018 
12.06.2018
 
മഞ്ചേരി: 2018-19 അധ്യയന വർഷത്തെ സ്കൂള്‍ പ്രവേശനോത്സവം ജി.യു.പി.എസ്. പുല്ലൂരില്‍ വെച്ച് നടന്നു. മഞ്ചേരി നഗരസഭാധ്യക്ഷ വി.എം. സുബൈദ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി ചെയർമാന്‍ വല്ലാഞ്ചിറ മുഹമ്മദാലി അധ്യക്ഷനായിരുന്നു. എ.ഇ.ഒ. കെ.എസ്. ഷാജന്‍ വിദ്യാർത്ഥികള്‍ക്കുള്ള അവാർഡ് ദാനം നിർവഹിച്ചു. ബി.പി.ഒ. എം. മോഹനരാജന്‍ കൈപുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. സ്കൂള്‍ പ്രധാനാധ്യാപകന്‍ വി. ഷരീഫ് സ്വാഗതവും എം. അലി നന്ദിയും പറഞ്ഞു.
 
  
ഉദ്ഘാടനം - വി.എം. സുബൈദ (നഗരസഭാധ്യക്ഷ, മഞ്ചേരി)

മുഖ്യമന്ത്രിയുടെ കത്ത് പ്രകാശനം മഞ്ചേരി ബി.പി.ഒ. ശ്രീ. മോഹനരാജന്‍ നിർവഹിക്കുന്നു.
Add caption

Add caption


Add caption

അവധിക്കാല അധ്യാപക പരിശീലകരുടെ സംഗമം നടത്തി

                                                                                               29.05.2018

മഞ്ചേരി: 2018-19 അധ്യയനവർഷത്തെ അവധിക്കാല അധ്യാപക പരിശീലനത്തിൽ മഞ്ചേരി ഉപജില്ലയിലെ പരിശീലകരായിരുന്ന റിസോഴ്സ് പേഴ്സണ്‍സുമാരുടെ സംഗമം 29-05-2018 ന് മഞ്ചേരി ബി.ആർ.സി.ഹാളിൽ വച്ച് നടന്നു. എസ്.എസ്.എ. ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ. മുരളീധരന്‍ മാസ്റ്റർ പരിപാടി ഉദഘാടനം ചെയ്തു. എ.ഇ.ഒ. ശ്രീ. കെ.എസ്. ഷാജന്‍ മാസ്റ്റർ അധ്യക്ഷനായിരുന്നു. ഡയറ്റ് ഫാക്കൽറ്റി ഡോ. അബ്ബാസ് അലി മാസ്റ്റർ പരിശീലനത്തിന്‍റെ തുടർ പ്രവര്‍ത്തനങ്ങളെ കുറിച്ച് ക്ലാസെടുത്തു. ബി.പി.ഒ. ശ്രീ. മോഹനരാജന്‍, ട്രെയ്നർമാരായ ശ്രീ. എം. രാജീവ്, ശ്രീ. കെ. ജയ്ദീപ്, എച്ച്.എം. ഫോറം സെക്രട്ടറി ശ്രീ. ഉദയകുമാർ വിവിധ സംഘടനാപ്രതിനിധികള്‍ തുടങ്ങിയവർ സംസാരിച്ചു.
    പരിശീലകരായി സ്തുത്യർഹമായ സേവനമനുഷ്ഠിച്ച പരിശീലകർക്ക് മഞ്ചേരി ബി.ആർ.സിയുടെ വക ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ്, തുടർപ്രവർത്തനങ്ങള്‍ക്കുതകുന്ന പ്രകൃതി സൌഹൃത ബാഗ് എന്നിവ നൽകി.
ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീ. മോഹനരാജന്‍ മാസ്റ്റര്‍ സംഗമം അഭിസംബോധനം ചെയ്തു കൊണ്ട് സംസാരിക്കുന്നു.



Lions Club Spectale Distribution

ICT Training
മഞ്ചേരി ബി.ആർ.സിയുടെ തനതു പ്രവർത്തനമായ പ്രൈമറി അധ്യാപകർക്കുള്ള ഏകദിന കംമ്പ്യൂട്ടറധിഷ്ടിത പരിശീലനം ജനുവരി 29,30 തിയതികളിലായി ജി.യു.പി.സ്കൂള്‍ വീമ്പൂര്‍, ജി.എം.എല്‍.പി.എസ്. എടവണ്ണ എന്നിവടങ്ങളില്‍ വെച്ച് നടന്നു.


മഞ്ചേരി സബ്ജില്ലാ തല പ്രവേശനോത്സവം ജൂണ്‍ 6 ന് ജി.എം.എ‍ല്‍.പി. സ്കൂള്‍ കിടങ്ങഴിയില്‍ വെച്ച് നടന്നു. വിപുലമായ രീതിയിലുള്ള ഒരുക്കങ്ങളാണ് അധ്യാപകരും നാട്ടുകാരും രാഷ്ട്രീയ- സാംസ്കാരി സംഘടനകളും സ്കൂളില്‍ നടത്തിയത്. ബി.ആര്‍.സിയിലെ ചിത്രകലാധ്യാപകരായ ഹരിദാസ്, ഉഷ, നിഷഎന്നിവരുടെ ചിത്രം വരയും കുരുത്തോല, ബലൂണ്‍ എന്നിവ കൊണ്ട് സ്കൂളും പരിസരവും അലങ്കരിച്ചു.